80th (Asheethi) Narendrabhooshan Jayanthi Event Details

വേദപഠനത്തിനു അപേക്ഷിക്കാം

വേദപണ്ഡിതൻ നരേന്ദ്രഭൂഷൺ സ്ഥാപിച്ച സരസ്വതി വൈദിക ഗുരുകുലത്തിൽ മൂന്ന് വര്ഷത്തെ വേദപഠനത്തിനു അപേക്ഷിക്കാം.ജാതി, വർഗ, വര്ണ, സ്ത്രീ പുരുഷ ഭേദമെന്യേ അക്ഷരാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാം.20 പേർക്കാണ് പ്രവേശനം.

വൈദിക സംസ്കൃത പഠനം, അഗ്നിഹോത്രാദി യജ്ഞങ്ങൾ, വേദപാരായണം, വേദാർത്ഥ വിചാരം , ഉപനിഷദ് വിചാരം , സനാതന ധർമ്മ പരിചയം , വ്യാകരണ ക്ലാസ്സുകൾ , കർണാടക സംഗീതം , ചിത്രരചന എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .(ഞായറാഴ്ചകളില്‍ ചെങ്ങന്നൂരിലുള്ള ഗുരുകുലത്തിലെത്താന്‍ സാധിക്കുന്നവര്‍മാത്രം ബന്ധപ്പെടുക....)ഫോൺ :+91 9446314343

നരേന്ദ്രഭൂഷന്‍ കൃതികളുടെ പ്രകാശനം 2013 ഒക്ടോബര്‍ 4ന് തിരുവനന്തപുരത്ത്‌

2013 ഒക്ടോബര്‍ 4 വൈകിട്ട് 5.30 നു് സ്വ. നരേന്ദ്രഭൂഷണിന്റെ ദശോപനിഷത്ത് ഭാഷാ ഭാഷ്യം, കേരള സഹാത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ച യാഗപരിചയം മഹാമൃത്യുഞ്ജയം, ഉപാസന എന്നീ കൃതികള്‍ തിരുവനന്തപുരം കനകക്കുന്നില്‍ പ്രകാശനം ചെയ്യുന്നു....

ഏവരേയും സ്വാഗതം ചെയ്യുന്നു, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലാനിവാസികളായ ആര്‍ഷനാദം ബന്ധുക്കളെ ഏവരേയും

 

 

Subcategories